പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല; നിയമസഭയില്‍ മുഖ്യമന്ത്രി

 
VD

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
സര്‍ക്കാര്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ശിപാര്‍ശ ചെയ്തിട്ടില്ല. വിവിധ വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം താരതമ്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക അവസ്ഥ പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web