മഴ; കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്, ചുരം മേഖലയിലെ രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

 
KOZHIKODE



കോഴിക്കോട് : സംസ്ഥാനത്ത് കാലവര്‍ഷം കനത്ത പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ അടക്കം എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു.

 ഉരുള്‍ പൊട്ടല്‍ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്കും അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.


ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലും മഴ നാശം വിതച്ചു. 

കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി ചക്കുപള്ളത്ത് കനത്ത മഴയില്‍ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്നാറില്‍ ആശങ്കയേറ്റി ദേശീയപാതയോരത്തെ ഭൂമി ഇടിഞ്ഞുതാഴ്ന്നു. 

താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിന് സമീപം റോഡില്‍ വിള്ളല്‍ പ്രത്യക്ഷപെട്ടു. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ആഞ്ഞടിച്ച് കാറ്റില്‍ വീട് പൂര്‍ണമായി തകര്‍ന്നു. 

കോഴിക്കോട് ബേപ്പൂരില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്.

Tags

Share this story

From Around the Web