ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി മഴയെത്തും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 
rain


തിരുവനന്തപുരം: ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി മഴയെത്തും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിച്ചേക്കും. 


പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ദിവസങ്ങളിലും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് തുടരും.

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് തിരുവനന്തപുരം തീരങ്ങളിലും കന്യാകുമാരി തീരങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

നിലവില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും, ഒക്ടോബര്‍ 22, 23 തീയതികളില്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web