എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 
rain



സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ മലപ്പുറം, പാലക്കാട്, തൃശൂര്‍ ഒഴികെയുള്ള 11 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. മറ്റന്നാള്‍ കാസര്‍ഗോഡ്, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചവരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.


മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. രണ്ട് ദിവസം തെക്കന്‍ കേരളത്തില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കുറച്ച് മഴ മാത്രമാണ് ലഭിച്ചത്. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുകയാണ്. രാവിലെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവും ഒടുവിലായി നല്‍കുന്ന മുന്നറിയിപ്പ്.

Tags

Share this story

From Around the Web