ഇടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തിപ്പെടുന്നു, ആശ്വാസം കെ.എസ്.ഇ.ബിക്ക്. ഡാമുകളിൽ വെള്ളമെത്തിയാൽ വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാൻ സാധിക്കും

 
Rain

കോട്ടയം: ഇടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തിപ്പെടുന്നു, ആശ്വാസം കെഎസ്ഇബിക്ക്. ഡാമുകളിൽ വെള്ളമെത്തിയാൽ വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാൻ സാധിക്കും. സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം മൺസൂൺ കുറഞ്ഞതായിരുന്നു 

രണ്ടു ദിവസമായി മഴയുടെ അളവ് വര്‍ധരിച്ചിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ച ശേഷം ശക്തമായ മഴ പെയ്ത ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. രാവിലെ മുതല്‍  എല്ലായിടത്തും മഴ ആരംഭിച്ചിരുന്നു. 

വൈകിട്ടായതോടെ, ശക്തിപ്പെട്ടു.  നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയില്ലെങ്കിലും വരും ദിവസങ്ങളില്‍ മഴ  ശക്തിപ്പെട്ടാല്‍  സാധ്യതയുണ്ട്.  

കാലവര്‍ഷം ഒരു മാസം പിന്നിടുമ്പോള്‍ തിരുവനന്തപുരം ഒഴികെ ഒരു ജില്ലയിലും പ്രതീക്ഷിച്ച  മഴ പെയ്തിട്ടില്ല. ഇടുക്കിയിലും വയനാട്ടിലും 40 ശതമാനത്തിനു മുകളിൽ മഴക്കുറവ് ഉണ്ടായി. 

കോട്ടയത്ത് നിലവില്‍ 16 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെടുന്നത്. എന്നാല്‍, മറ്റു ജില്ലകളേ അപേക്ഷിച്ച് കൂടുതല്‍ മഴ പെയ്ത ജില്ലകളിലൊന്ന് കോട്ടയമാണ്. 

ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തായി രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ മഴ ശക്തിപ്പെട്ടത്. പ്രത്യേകിച്ച് വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ. കാലവർഷക്കാറ്റ് വടക്കു മാറിയാണ് കടന്നുപോകുന്നത്. 

കേരളത്തിൽ എറണാകുളം മുതൽ വടക്കോട്ട് കാസർകോട് വരെ മഴ ശക്തമായി പെയ്യും.  നിലവിൽ ഡാമുകളിലെ ജല നിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇടുക്കി മലങ്കര ഡാമിലെ ജലനിരപ്പ് 38.70 മീറ്ററാണ്. ഭൂതത്താൻകെട്ട് 30.90, പീച്ചി 67.29, ശിരുവാണി 866 . 44, മലമ്പുഴ 104.23 എന്നിങ്ങനെയാണ് ജലനിരപ്പ്. 

സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം മൺസൂൺ കുറഞ്ഞതായിരുന്നു.  ഇത്തവണ മൺസൂൺ കുറയുമെന്ന കാര്യം കാലാവസ്ഥാവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

പുറത്തുനിന്ന് ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കഴിഞ്ഞദിവസം കെഎസ്ഇബിയ്‌ക്ക് അനുമതി നൽകിയിരുന്നു. 

സെപ്‌തംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർവരെയുള്ള വൈദ്യുതി ഉയർന്ന വിലയ്‌ക്ക് വാങ്ങാമെന്നാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്.

Tags

Share this story

From Around the Web