തോരാതെ മഴ; ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

 
rain

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ അഞ്ചുവരെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.


അതേസമയം സംസ്ഥാനത്ത് കാലവർഷം ജൂൺ 4 ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂൺ 4-ഓടെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ മേഖലകളിലും ലക്ഷദ്വീപ് ദ്വീപുകളിലും കാലവർഷം കൂടുതൽ മുന്നേറാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും (തെക്കുപടിഞ്ഞാറ്, മധ്യഭാഗങ്ങൾ, വടക്കുകിഴക്കൻ മേഖലകൾ), തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും കാലവർഷം ഈ സമയത്തിനുള്ളിൽ വ്യാപിക്കുമെന്ന് ആണ് പ്രതീക്ഷ.

Tags

Share this story

From Around the Web