മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Aug 7, 2026, 19:36 IST
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര-തീരദേശ മേഖലകളില്‍ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (08/08/2026 ശനി) കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും അവധി ബാധകമല്ല.