മഴ മാറി, പനി പടരുന്നു; സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ പതിനായിരത്തിന് മുകളില്‍, ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു

 
fever


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിനിന്നാലും പനി ബാധിതരുടെ എണ്ണത്തില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇതിനിടയില്‍ ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. 

സെപ്റ്റംബര്‍ 8- ന് മാത്രം 147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, ഈ മാസം ഇതുവരെ ആകെ 1014 രോഗികളെയാണ് കണ്ടെത്തിയത്. ഈ കാലയളവില്‍ 6 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വിദ്യാലയങ്ങളിലും പനി ബാധിതരുടെ കണക്ക് ഉയര്‍ന്ന നിലയിലാണ്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
 

Tags

Share this story

From Around the Web