ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ റെയിൽവേ; പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു

 
train

പാലക്കാട്: ഓണത്തിന് യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സംസ്ഥാനത്തേക്ക് ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. പ്രധാന റൂട്ടുകളിലേക്കാണ് ഈ സർവീസുകൾ. ട്രെ​യി​ൻ ന​മ്പ​ർ 06009 ഡോ. ​എംജിആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ-ക​ണ്ണൂ​ർ വ​ൺ​വെ എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ൽ, ഓ​ഗ​സ്റ്റ് 28-ന് ​രാ​ത്രി 11.55-ന് ​ഡോ. എംജിആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ണ്ണൂ​രിലെ​ത്തും.

കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ (06125)

ഓഗസ്റ്റ് 29-ന് രാത്രി 9.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11-ന് ബെംഗളൂരുവിൽ എത്തും.

ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് സ്പെഷ്യൽ (06126)

ഓഗസ്റ്റ് 30-ന് രാത്രി ഏഴിന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15-ന് കണ്ണൂരിലെത്തും.

Tags

Share this story

From Around the Web