നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേ; പുതിയ നിരക്കുകള്‍ ഇങ്ങനെ

ഡല്‍ഹി:വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ റെയില്‍വേ യാത്രാ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ജൂലൈ 1, 2025 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. റെയില്‍വേ മന്ത്രാലയത്തിന്റെ ഉന്നതസമിതിയുടെ പരിഗണനയ്ക്കാണ് ഈ തീരുമാനം, ഉടന്‍ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം പ്രതീക്ഷിക്കാം.
എന്താണ് പ്രധാന മാറ്റങ്ങള്‍?
സബര്‍ബന്‍ ട്രെയിനുകള്‍ക്കും മാസ സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധനയില്ല.
ഓര്‍ഡിനറി സെക്കന്‍ഡ് ക്ലാസ് (500 കിലോമീറ്റര്‍ വരെ) നിരക്ക് മാറ്റമില്ല.
ഓര്‍ഡിനറി സെക്കന്‍ഡ് ക്ലാസ് (500 കിലോമീറ്ററിന് മുകളില്‍): കിലോമീറ്ററിന് അര പൈസയുടെ വര്‍ധന.
നോണ്‍-എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകള്‍: കിലോമീറ്ററിന് 1 പൈസയുടെ വര്‍ധന.
എസി ക്ലാസുകള്‍: കിലോമീറ്ററിന് 2 പൈസയുടെ വര്‍ധന.
ഈ വര്‍ധനവ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞതാണെന്നും, ദൈനംദിന യാത്രക്കാരെയും ചെറുതായി യാത്ര ചെയ്യുന്നവരെയും ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
ജൂലൈ 1 മുതല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ചെറിയ നിരക്ക് വര്‍ധനവ് അനുഭവപ്പെടും. സബര്‍ബന്‍, മാസ ടിക്കറ്റ്, ചെറു ദൂരം യാത്ര ചെയ്യുന്നവര്‍ക്ക് മാറ്റമില്ല.