ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് വീണ യുവതിയെ രക്ഷിച്ച് റെയില്‍വേ പൊലീസ്

 
333333

തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണ യുവതിയുടെ ജീവന്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി രക്ഷിച്ചു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സെക്കന്ദരബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുന്ന ശബരി എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് യുവതിക്ക് അപകടം സംഭവിച്ചത്. ട്രെയിൻ സ്റ്റേഷനില്‍ നിന്നും എടുത്തതിന് തൊട്ടുപിന്നാലെ യുവതി ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് യുവതി ട്രെയിനിന്റെ അടിഭാഗത്തോട് ചേര്‍ന്ന് പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു.

സമീപത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് സിപിഒ വിനോദ്, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സന്തോഷ് എന്നിവര്‍ ഉടൻതന്നെ ഇടപെടുകയും യുവതിയെ പിടിച്ച് വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് രക്ഷപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

Tags

Share this story

From Around the Web