രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ പാലക്കാട്
Dec 11, 2025, 17:51 IST
പാലക്കാട്: പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ട് ചെയ്യാനെത്തി. കുന്നത്തൂർമേട് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുൽ വോട്ട് ചെയ്തത്.
വൈകിട്ട് 4.50 ഓടെ ആണ് തിരക്ക് ഒഴിഞ്ഞ ശേഷം രാഹുൽ വോട്ട് ചെയ്യാനെത്തിയത്. കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്.