രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസ്: പരാതിക്കാരി ഹൈക്കോടതിയില്‍, ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യം
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസ്: പരാതിക്കാരി ഹൈക്കോടതിയില്‍, ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാല്‍സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. തന്നെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് തന്നെ കേള്‍ക്കണം. വലിയ സൈബര്‍ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയിലെ ഒരു അംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ജയിച്ചു വന്ന ഒരു എംഎല്‍എയാണ് ഇത്തരത്തില്‍ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്.
ഇത് എന്റെ മാത്രം പ്രശ്‌നം അല്ല. പുറത്ത് പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്ക് വേണ്ടിയും കൂടിയാണ് ഞാന്‍ ശബ്ദിക്കുന്നത്.
എന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എനിക്കും എന്റെ ഭാര്യക്കും ഇടയിലെ പ്രശ്‌നം പരിഹരിക്കാന്‍ വന്നു എന്നാണ് രാഹുല്‍ കോടതിയില്‍ പറഞ്ഞത്.
അങ്ങനെ എങ്കില്‍ എന്നെ കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടതെന്നും എന്ത് സന്ദേശമാണ് ഈ എംഎല്‍എ നല്‍കുന്നതെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് ചോദിച്ചു.