കോണ്‍ഗ്രസ് മെഗാ പഞ്ചായത്ത് കൊച്ചിയില്‍, രാഹുല്‍ ഗാന്ധി പങ്കെടുക്കും; പ്രവര്‍ത്തന കലണ്ടര്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

 
 rahul gandhi


തിരുവനന്തപുരം:കോണ്‍ഗ്രസ് മെഗാ പഞ്ചായത്ത് ഈ മാസം 19 ന് കൊച്ചിയില്‍ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പരിപാടിയാണ് മെഗാ പഞ്ചായത്ത്. പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. 2026 ലെ പ്രവര്‍ത്തന കലണ്ടര്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 


ഫെബ്രുവരിയില്‍ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സംസ്ഥാന ജാഥ നടക്കും. ജനുവരി 19ന് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന മെഗാ പഞ്ചായത്ത് (തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രതിനിധികളുടെ സമ്മേളനം)

കോണ്‍ഗ്രസ് രാപകല്‍ സമരം 13 ന് നടക്കും. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരായി രാപ്പകല്‍ സമരം സംഘടിപ്പിക്കും. 13, 14 തിയതികളില്‍ ഏജീസ് ഓഫീസിന് മുന്നിലാണ് സമരം നടക്കുക. 


ജനുവരി 13,14- തൊഴിലുറപ്പ് പദ്ധതി വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ ഉപരോധം ജനുവരി 23 ശബരിമല വിഷയത്തില്‍ നിയമസഭാ മാര്‍ച്ച്, 13 ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടക്കും.

ജൂനവരി 10 ന് മുന്‍പ് ബൂത്ത് തല നിശാ ക്യാമ്പ് നടക്കും. ജനുവരി 15 16 ബൂത്ത് പ്രസിഡണ്ടുമാരുടെയും ബിഎല്‍ഒ മാരുടെയും പഞ്ചായത്തില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും യോഗം നടക്കും.

 ജനുവരി 17 മുതല്‍ ടകഞ ബന്ധപ്പെട്ട ഭവന സന്ദര്‍ശനങ്ങള്‍ നടക്കും. 24.25 മണ്ഡലം തല നിശ ക്യാമ്പ് നടക്കും. ഫെബ്രുവരി 1 മുതല്‍ 9 ബൂത്ത് സമ്മേളനവും നടക്കും.

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പങ്കാളിത്തം വേണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്ക് പങ്കാളിത്തം വേണം. 


പാര്‍ട്ടിയിലെ പരമോന്നത സമിതി അംഗങ്ങള്‍ എന്ന നിലയില്‍ അര്‍ഹതയുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. നേതൃ ക്യാമ്പിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു തരൂരിന്റെ ഈ ആവശ്യം.

Tags

Share this story

From Around the Web