രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു: സമരത്തില്‍ നിന്ന് പിന്നോട്ടില്ല.ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും പ്രിയങ്കഗാന്ധി
 

 
priyanka rahu



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും വിട്ടയച്ച് പൊലീസ്. പ്രിയങ്ക ഗാന്ധിയെ വിട്ടയക്കാനായി സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.     

മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു. ശശി തരൂര്‍ എംപിയും സ്റ്റേഷനില്‍ എത്തിയിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാന്‍ മന്ദിര്‍ മാര്‍ഗ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പോകാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല.


രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താനാകില്ലെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധിക്കുന്നത് മൗലികാവകാശമാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു. 

കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഗന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതിഷേധം. നേതാക്കാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

വലിച്ചിഴച്ചാണ് രാഹുല്‍ഗാന്ധിയെ പൊലീസ് കൊണ്ടുപോയത്. പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരുക്കേറ്റു. 

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും നേതാക്കള്‍ വഴങ്ങാതെ വന്നതോടെയാണ്, പൊലീസ് നടപടി. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.

Tags

Share this story

From Around the Web