ഛത്തീസ്ഗഢിലും ചോദ്യപേപ്പര്‍ ചോര്‍ച്ച. വാട്‌സാപ്പില്‍ പ്രചരിച്ചു. 70 ശതമാനം സാമ്യം, പരീക്ഷ റദ്ദാക്കി

 
chatisgatt

റായ്പുര്‍: ഛത്തീസ്ഗഢിലും ചോദ്യപേപ്പര്‍ ചോര്‍ച്ച. റായ്പുര്‍ ഇന്ദിരാഗാന്ധി കാര്‍ഷിക സര്‍വകലാശാലയിലെ ബി.എസ്.സി അഗ്രികള്‍ച്ചര്‍ രണ്ടാം വര്‍ഷ ചോദ്യപേപ്പറാണ് ചോര്‍ന്നത്. 


വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

പരീക്ഷാചോദ്യപേപ്പര്‍ വാട്ട്സാപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രചരിച്ച ചോദ്യപേപ്പറിന് യഥാര്‍ഥ ചോദ്യപേപ്പറുമായി 70 ശതമാനം സാമ്യമുണ്ടെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആരോപണം.

സംസ്ഥാനത്തെ 24 കോളേജുകളിലായി നടന്ന എന്‍ഡോമോളജി പരീക്ഷ റദ്ദാക്കി. സര്‍വകലാശാല അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. 

അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി പ്രതികരിച്ചു. അന്വേഷണത്തിനായി അഞ്ചംഗ ആഭ്യന്തരസമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web