ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ്. പുറപ്പെടല്‍ സമയത്തില്‍ മാറ്റമുണ്ടാകും

തങ്ങളുടെ ആഗോള സര്‍വീസ് ശൃംഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമായി 2025 ജൂണ്‍ 22, ഞായറാഴ്ച മുതല്‍ സര്‍വീസുകളില്‍ മാറ്റം വരുത്തുന്നതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
ആഗോള വ്യോമയാന ശൃംഖലയുടെ സുരക്ഷ, വിശ്വാസ്യത, സൗകര്യം എന്നിവ ലക്ഷ്യമാക്കിയാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റിലെ യാത്രാ മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇതനുസരിച്ച്, പുറപ്പെടല്‍ സമയം ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ നേരത്തെയാക്കും.
സുഗമമായ യാത്ര ഉറപ്പാക്കാന്‍, യാത്ര ചെയ്യുന്നതിന് മുമ്പ് ൂമമേൃമശൃംമ്യ.െരീാ വഴിയോ ഖത്തര്‍ എയര്‍വേയ്സ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പുറപ്പെടല്‍ സമയം പരിശോധിക്കണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു.
സുരക്ഷിതമായ വ്യോമപാതകള്‍ സംബന്ധിച്ച എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും ഖത്തര്‍ എയര്‍വേയ്സ് പാലിക്കുന്നുണ്ടെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.