മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരില്‍ മൂന്ന് പേര്‍ അറസ്റ്റില്‍, ചെറുക്കുന്നില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ലഭിച്ച പെരുമ്പാമ്പിനെ പിടികൂടി കറിവയ്ക്കുകയായിരുന്നു
Sep 26, 2026, 14:33 IST
തൃശ്ശൂര്‍: തൃശ്ശൂര്‍ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കണ്ണമ്പുഴ വീട്ടില്‍ ജിന്‍സണ്‍, മാമ്പുള്ളി വീട്ടില്‍ വിവേക്, പുത്തന്‍പുരയ്ക്കല്‍ ജിഷ്ണു എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
ചെറുക്കുന്നില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ലഭിച്ച പെരുമ്പാമ്പിനെ പിടികൂടി കറിവയ്ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഇന്നലെ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ വനംവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.