യുവാക്കളെ ജയിലിലാക്കുന്നത് ഭീരുത്വം': സിജെപി നേതാക്കള്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി, ജന്തര്‍മന്തര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഞങ്ങളത് തിരിച്ചുപിടിക്കുമെന്നും രാഹുല്‍ ഗാന്ധി
 

 
rahul gandhi speech


 

 
ന്യൂഡല്‍ഹി: സിജെപി നേതാക്കളെ ജയിലിലാക്കിയതില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമാധാനപരമായി ദേശീയപതാക വീശുന്നത് കുറ്റമല്ല, യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജന്തര്‍മന്തറില്‍ സമരം ചെയ്ത സിജെപി നേതാക്കളയാ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വിട്ടത്.
'ജന്തര്‍മന്തറില്‍ സമാധാനപരമായി സമരം ചെയ്തുകൊണ്ട് ത്രിവര്‍ണ്ണ പതാക വീശുന്നത് കുറ്റമല്ല. അതിനായി യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വപരമായ പ്രവൃത്തിയാണ്' - രാഹുല്‍ ഗാന്ധി കുറിച്ചു. ഇന്ത്യയിലെ എല്ലാ പ്രതിഷേധങ്ങളും ഒരേ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ഇന്‍ഡ്യ മുന്നണി, പതാകകള്‍ വ്യത്യാസമാണെങ്കിലും ലക്ഷ്യം ഒന്നാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ ആവശ്യപ്പെടുന്ന പൗരന്മാരുടെ ഒരേ ഒരു സമരമാണിത്. ജന്തര്‍മന്തര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഞങ്ങള്‍ അത് തിരിച്ചുപിടിക്കും''- രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ജന്തര്‍മന്തറിലെ ബാരിക്കേഡുകള്‍ ചാടിക്കടന്ന് പതാക ഉയര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് സിജെപി നേതാക്കള്‍ കസ്റ്റഡിയിലായത്. സമരങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന ജന്തര്‍മന്തര്‍ പ്രദേശം അടുത്തിടെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിജെപി നേതാക്കള്‍ ജന്തര്‍ മന്തറിലെത്തുന്നതും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും.

Tags

Share this story

From Around the Web