പുതുപ്പള്ളിയില്‍ പ്രധാനാധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു

 
DEATH



പുതുപ്പള്ളി: പുതുപ്പള്ളിയില്‍ പ്രധാനാധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. പരിയാരം ഗവ:യു.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ രാജശേഖരന്‍ തമ്പിയാണ് ( 52 ) മരിച്ചത്. ഇന്നു രാവിലെ കൊല്ലത്ത് നിന്നു പുതുപ്പള്ളിയിലെ സ്‌കൂളിലേക്കു വന്നപ്പോള്‍ മാങ്ങാനത്തു വച്ചു നെഞ്ചിനു വേദന വന്നു ഉടന്‍ മന്ദിരം ആശുപത്രിയില്‍ കയറി. ആരോഗ്യനില ഗരുതരമായതിനാല്‍ പിന്നീട് കോട്ടയം ഭാരത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വെള്ളുത്തുരുത്തി എല്‍.പി സ്‌കുളില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് നാലിന് അദ്ദേഹത്തിന്റെ പരിയാരം സ്‌കുളില്‍ പൊതുദര്‍ശനത്തിനായ് കൊണ്ടുവരും. തുടര്‍ന്ന്  ഇപ്പോള്‍ താമസിക്കുന്ന കൊല്ലം മേവറയിലെ വസതിയിലേക്കു കൊണ്ടു പോകും. എറികാട് യു.പി.എസിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web