ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ച് പുന്നവേലി വൈദിക ജില്ല യുവജനപ്രസ്ഥാനം
May 28, 2026, 21:12 IST
പുന്നവേലി വൈദിക ജില്ല യുവജനപ്രസ്ഥാനം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മൈലാടി ടര്‍ഫില്‍ നടന്നു. ജില്ല യുവജനപ്രസ്ഥാനം കണ്‍വീനര്‍ റവ. റ്റി. റ്റി. സന്തോഷ് പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യുകയും, പുന്നവേലി, കങ്ങഴ, ഈസ്റ്റ് മീനടം, കുന്നിക്കാട് എന്നീ യൂണിറ്റുകള്‍ മത്സരിക്കുകയും കങ്ങഴ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കുന്നിക്കാട് യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കൂടാതെ, ബെസ്റ്റ് ബാറ്റ്‌സ്മാനായി ജെയിംസ് ജോസഫ് (കുന്നിക്കാട്), ബെസ്റ്റ് ബൗളറായി ലിബിന്‍ ജോണ്‍സണ്‍ (കങ്ങഴ) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ യുവജനപ്രസ്ഥാന ഭാരവാഹികളും പങ്കെടുത്ത പ്രോഗ്രാമില്‍ ജില്ലാ സെക്രട്ടറി സച്ചിന്‍ ക്രിസ്റ്റി നന്ദി അര്‍പ്പിച്ചു.