പുന്നവേലി വൈദിക ജില്ലാ യുവജനപ്രസ്ഥാനം ഫുട്ബോൾ ടൂർണമെന്റ്: ഈസ്റ്റ് മീനടം ജേതാക്കൾ

 
Punnaveli
പുന്നവേലി വൈദിക ജില്ലാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 31-05-2026 വൈകുന്നേരം മൈലാടി ടർഫിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. റവ. അതുൽ ജോയിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച മത്സരത്തിൽ ജില്ലാ യൂത്ത് കൺവീനർ റവ. റ്റി. റ്റി. സന്തോഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ജില്ലയിലെ അഞ്ച് യൂണിറ്റുകൾ പങ്കെടുത്തു.
ഈസ്റ്റ് മീനടം യൂണിറ്റ് ഒന്നാം സ്ഥാനവും, ചേലക്കൊമ്പ് യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈസ്റ്റ് മീനടം യൂണിറ്റംഗമായ എബിൻ സാം സജു മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ മത്സരത്തിൽ സന്നിഹിതരായിരുന്നു.
കടന്നു വന്നവർക്ക് യൂത്ത് ജില്ലാ സെക്രട്ടറി സച്ചിൻ ക്രിസ്റ്റി സ്വാഗതം ആശംസിക്കുകയും ലേഡീസ് സെക്രട്ടറി ആനി തോമസ് നന്ദിയർപ്പിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി സോജൻ ചാക്കോ, ടീം അംഗങ്ങൾക്ക് അഭിനന്ദനം അറിയിച്ചു.

Tags

Share this story

From Around the Web