പൂനെയില്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസ്: പ്രതി സിയാ ഗോയലിന്റെ അഭിഭാഷകന്‍ ആരെന്നതില്‍ തര്‍ക്കം

 
pune murder

പൂനെയില്‍ പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനെ കൊന്ന കേസില്‍ സിയാ ഗോയലിന്റെ അഭിഭാഷകന്‍ ആരെന്ന് തര്‍ക്കം. 

തന്നെയാണ് സിയ കേസ് ഏല്‍പിച്ചതെന്ന് ഒരാളും മറ്റൊരാളെയാണ് ഏല്‍പിച്ചതെന്ന് കുടുംബവും പറയുന്നു. തര്‍ക്കമായതോടെ സിയയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസും ആയി


സിയ തന്നെയാണ് കേസ് ഏല്‍പിച്ചതെന്ന് അഭിഭാഷകന്‍ അഷുതോഷ് ശ്രീവാസ്തവ അവകാശപ്പെടുന്നു. സിയ ഒപ്പിട്ട രേഖയാണ് തെളിവ്. ഇത് വ്യാജമാണെന്ന് സിയയുടെ കുടുംബം പറയുന്നു. റിമാന്‍ഡ് കാലവധി കഴിഞ്ഞ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിയയും ഈ അഭിഭാഷകനെ തള്ളിപ്പറഞ്ഞു. 


വിപുല്‍ ദുഷ്യന്ത് എന്നയാളെയാണ് അഭിഭാഷകനായി നിയോഗിച്ചതെന്ന് കുടുംബം പറഞ്ഞു. ഇതോടെ അഷുതോഷ് ശ്രീവാസ്തവ സിയയുടെ കുടുംബത്തിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് നോട്ടീസ് അയച്ചു.

വിവാദം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് നോട്ടീസില്‍ പറയുന്നു. അതേസമയം സിയയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ള കാര്യം അവസാന നാളുകളില്‍ കേതന് സംശയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുടുംബത്തോട് ഇക്കാര്യം പറഞ്ഞിരുന്നു. 

ചെറിയ കാര്യങ്ങള്‍ക്ക് വഴക്കിടുന്നതും ഏറെ സമയം ഫോണ്‍ തിരക്കിലാവുന്നതുമാണ് കേതന്‍ സംശയമായി പറഞ്ഞിരുന്നത്. 

വിദേശയാത്ര മുടക്കാന്‍ തന്റെ പാസ്‌പോര്‍ട് സിയ തന്നെ ഇല്ലാതാക്കിയതാണെന്ന സംശയവും ഉണ്ടായിരുന്നതായി കുടുംബം പൊലീസിന് മൊഴി നല്‍കി. പാസ്‌പോര്‍ട് കീറിയ ശേഷം കത്തിച്ചു കളയുകയായിരുന്നു.
 

Tags

Share this story

From Around the Web