വെള്ളികുളം സെന്റ് ആന്റണീസ് സണ്‍ഡേ സ്‌കൂളിലെ പിടിഎ യോഗം നടത്തി
വെള്ളികുളം സെന്റ് ആന്റണീസ് സ്‌കൂളിലെ പിടിഎ യോഗം നടത്തി.വികാരി ഫാ. സ്‌കറിയ വേകത്താനം മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജോമോന്‍ കടപ്‌ളാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
''മാതാപിതാക്കളുടെയും മക്കളുടെയും ജീവിതത്തില്‍ കൂടുതലായി അറിയുവാന്‍' എന്ന വിഷയത്തെക്കുറിച്ച് പാലാ സെന്റ് തോമസ് ബി എഡ് കോളേജ് പ്രൊഫസര്‍ അലക്‌സ് കാവുകാട്ട് ക്ലാസ് നയിച്ചു.

സ്റ്റെഫി ജോസ് മൈലാടൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പുതിയ പ്രവര്‍ത്തന വര്‍ഷത്തെ പിടിഎ ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.
പ്രസിഡന്റ് - ജോജോ തുണ്ടത്തില്‍, വൈസ് പ്രസിഡന്റ് - ജിന്‍സ് പുന്നശ്ശേരില്‍, സെക്രട്ടറി- ജെയ്‌സി ബേബി മുണ്ടാട്ടുചുണ്ടയില്‍, ജോയിന്റ് സെക്രട്ടറി - ആഷാല്‍ മണിയാക്കു പാറയില്‍, ഖജാന്‍ജി - ലിനി റോയി വെള്ളാപ്പാണിയില്‍, ഓര്‍ഗനൈസര്‍ - സാജന്‍ ആനക്കുഴിയില്‍, ജൂബി വേലിക്കകത്ത്, ബിന്നി മണ്ണാറാത്ത്, ജോമി കടപ്ലാക്കല്‍, റ്റിബിന്‍ തയ്യില്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു.
സിസ്റ്റര്‍ ദിവ്യാ കീലത്ത് സി.എം.സി, ജോസഫ് കടപ്‌ളാക്കല്‍, അനില ലോസന്‍ വില്ലന്താനത്ത്, ആല്‍ബിന്‍ സാജന്‍ തോട്ടപ്പള്ളില്‍,റിയാ തെരേസ് ജോര്‍ജ് മാന്നാത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.