പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും

 
PSC

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാന്‍ പിഎസ്‌സി തീരുമാനം. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി എസ് സി തീരുമാനമെടുത്തത്. അന്വേഷണസംഘം ആവശ്യപ്പെടുന്ന രേഖകള്‍ കൈമാറും,സര്‍ക്കാരുമായി ഏറ്റുമുട്ടേണ്ട സാഹചര്യം ഇല്ലെന്നും യോഗം വിലയിരുത്തി. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച കൈം ബ്രാഞ്ച് അന്വേഷണത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് പിഎസ്‌സി. സര്‍ക്കാരുമായി ഒരുതരത്തിലും ഭിന്നാഭിപ്രായം വേണ്ട അത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും എന്നും പി എസ് സി ബോഡ് യോഗം വിലയിരുത്തി. ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണം. വസ്തുത അന്വേഷണത്തിലൂടെ പൊതു സമൂഹത്തിന് ബോധ്യമാകേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എസ് ഐ ടി പരീക്ഷകളെ സംബന്ധിച്ച് ആവശ്യപ്പെടുന്ന എല്ലാ രേഖകള്‍ കൈമാറാനും യോഗത്തില്‍ തീരുമാനിച്ചു.


അതേസമയം പി എസ് സി ചെയര്‍മാനെതിരെ ഇന്നും രൂക്ഷ വിമര്‍ശനമുയര്‍ന്നു.ചെയര്‍മാന്‍ എം ആര്‍ ബൈജുവിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ വിവാദങ്ങള്‍ക്ക് ആക്കംകൂട്ടി എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമര്‍നം.അതേസമയം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. മൊഴികളും പിഎസ്സി നല്‍കുന്ന രേഖകളും പരിശോധിച്ചതിനുശേഷം ആയിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസെടുക്കുന്ന കാര്യം തീരുമാനിക്കുക.ഓരോ ദിവസവും പരീക്ഷ ക്രമക്കേടുകളെ കുറിച്ച് പ്രതി പരാതികളാണ് എസ്‌ഐടിക്ക് ലഭിക്കുന്നത്. എന്നാല്‍ എല്ലാ പരാതിയിലും അന്വേഷണം നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പിഎസ്‌സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്.

Tags

Share this story

From Around the Web