പിഎസ്സി പരീക്ഷാ ക്രമക്കേട്: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പിഎസ്സി അംഗങ്ങള്‍; ചോദ്യം ചെയ്യല്‍ ഇന്നും തുടരും
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്ന് പിഎസ്സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് പിഎസ്സി അംഗം എസ്.എ സെയ്ഫിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അംഗങ്ങളായ എസ്.ശ്രീകുമാറിനെയും സ്റ്റാനി തോമസിനെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പിഎസ്സി ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനെ നാളെയായിരിക്കും അന്വേഷണസംഘം ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രം പിഎസ്സി അംഗങ്ങളെ പ്രതിചേര്‍ത്താല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം, ക്രമക്കേട് കണ്ടെത്തിയ മൂന്ന് പരീക്ഷകളില്‍ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.