പിഎസ് സി  പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സര്‍ക്കാര്‍: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

 
PSC

പിഎസ് സി  പരീക്ഷാ ക്രമക്കേടില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്. 

അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി അജിതാബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവ്.


അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. പി എസ് സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിക്കും. 

പി എസ് സി ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാര്‍ തുടങ്ങിയവരില്‍ നിന്ന് വിശദാംശങ്ങള്‍ തേടും. ഉദ്യോഗാര്‍ത്ഥികള്‍ വിജിലന്‍സിന് നല്‍കിയ പരാതിയിലും അന്വേഷണത്തിന് സാധ്യതയുണ്ട്.

പി.എസ്.സിയുടെ നിയമന നടപടികളെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ അന്വേഷണം
പ്രഖ്യാപിച്ചിരിക്കുന്നത്. 

പി.എസ്.സിയുടെ വിശ്വാസ്യത കെടുത്തുന്ന ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 


642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്സി നടപടി തുടങ്ങി. 2023 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ പുറത്തിറക്കിയ റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Tags

Share this story

From Around the Web