പിഎസ്സി മൂല്യനിര്‍ണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി.മുന്‍ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി ആവശ്യമെന്ന് ക്രൈംബ്രാഞ്ച്

 
psc


തിരുവനന്തപുരം: പിഎസ്സി മൂല്യനിര്‍ണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തല്‍. 

മുന്‍ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി ആവശ്യമെന്ന് ക്രൈംബ്രാഞ്ച്. ക്രിമിനല്‍ ഗൂഢാലോചനയുണ്ടോയെന്നതില്‍ അന്വേഷണം തുടരുന്നു. 

വീഴ്ച അറിഞ്ഞിട്ടും പിഎസ്സി നടപടിയെടുത്തില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിജിപി വഴി സര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാര്‍ പിഎസ്സിക്ക് കത്ത് കൈമാറും.

പരീക്ഷയില്‍ 9 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മൂല്യനിര്‍ണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥരാണ്. സാങ്കേതിക പിഴവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പിഎസ്സി പരീക്ഷ അട്ടിമറിയില്‍ നടന്നത് വന്‍ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കില്‍ എത്തിച്ചതിന് പിന്നിലാണ് വന്‍ ഗൂഢാലോചന നടന്നത്.


ഒന്നാം റാങ്ക് നേടിയ സിപിഐഎം അനുകൂലിയായ ഉദ്യോഗാര്‍ത്ഥി എഴുതാതിരുന്ന 54 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയത്. ഇത്രയും ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയതോടെ ഈ ഉദ്യോഗാര്‍ത്ഥിയെക്കാള്‍ ഉയര്‍ന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ പേരുടെ അമ്പതോളം മാര്‍ക്ക് നഷ്ടമായി. ഇതോടെയാണ് രണ്ടാം റാങ്കുകാരനെക്കാള്‍ യഥാര്‍ത്ഥത്തില്‍ 53 മാര്‍ക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ഒന്നാം റാങ്കില്‍ എത്തിയത്.

Tags

Share this story

From Around the Web