പി.എസ്.സി. ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല സമരം 21 മുതല്‍; സിജെപിനേതാവ് അഭിജീത്ത് ദിപ്കെയെ ക്ഷണിക്കും

 
psc



പാലക്കാട്: പി.എസ്.സി.യിലെ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിയമനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ഈ മാസം 21 മുതല്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ പി.എസ്.സി. ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തും. സി.ജെ.പി. മാതൃകയില്‍ ജൂലായ് 30-ന് സെക്രട്ടേറിയേറ്റിനുമുന്നില്‍ 'ജെന്‍സി സ്ട്രൈക്ക്' നടത്തിയ പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മയാണ് സമരം പ്രഖ്യാപിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി ഓള്‍ കേരള പി.എസ്.സി. ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്സ് കോഡിനേഷന്‍ കമ്മിറ്റി ആദ്യഘട്ടത്തില്‍ സമരത്തിനിറങ്ങും.

പരിപാടിയിലേക്ക് സി.ജെ.പി. നേതാവ് അഭിജീത് ദീപകെയെ ക്ഷണിക്കുമെന്നും സമരസമിതി കോഡിനേറ്റര്‍മാരായ സന്ദീപ് മുകുന്ദന്‍, അജ്മല്‍ ഹുസൈന്‍ എന്നിവര്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ ജെന്‍സി സ്ട്രൈക്ക് നടത്തിയപ്പോള്‍ പി.എസ്.സി.യിലെ പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. എന്നാല്‍, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും നിയമനങ്ങള്‍ക്ക് തടസ്സമാകുന്നവിധത്തില്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഇറക്കി ഉദ്യോഗാര്‍ഥികളുടെ ഭാവി സര്‍ക്കാര്‍ അനിശ്ചിതത്വത്തിലാക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു.

Tags

Share this story

From Around the Web