പിഎസ്സി നിയമന ക്രമക്കേട്: 'നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ല': പിഎസ്സി ചെയര്‍മാന്‍, ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച സംഭവിച്ചത്

 
psc


 
തിരുവനന്തപുരം: പിഎസ്സി നിയമന ക്രമക്കേടില്‍ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് പിഎസ്സി ചെയര്‍മാന്‍ ഡോ. എം.ആര്‍ ബൈജു. ഇന്റര്‍വ്യൂ നടപടികള്‍ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം. എഴുത്ത് പരീക്ഷയുടെ വിവരങ്ങള്‍ ചോദിച്ചിട്ടില്ലെന്നും നടത്തിപ്പിന്റെ എല്ലാ മേഖലയിലും ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിലാണ് നടപടി. ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് ഹരിയെ പ്രതി ചേര്‍ത്തിരുന്നു. പരീക്ഷയുടെ ചുമതലമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹരി.
ഹരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.അതേസമയം, പിഎസ്സിക്കെതിരെ നിരന്തരം പരാതികള്‍ ലഭിക്കുന്നതായി മുഖ്യമന്ത്രി സഭയില്‍ ഉന്നയിച്ചിരുന്നു. ഡിജിപിക്ക് മാത്രം 180 പരാതികള്‍ ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags

Share this story

From Around the Web