മലയാളത്തിന്റെ അഭിമാനതാരം’: സര്‍ക്കാരിന്റെ ക്രിസ്മസ് – പുതുവത്സര വിരുന്നിൽ പങ്കെടുത്ത് ഭാവന
സര്‍ക്കാരിന്റെ ക്രിസ്മസ് – പുതുവത്സര വിരുന്നിൽ പങ്കെടുത്ത് നടി ഭാവന. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡയയില്‍ പങ്കുവെച്ചത്.
‘സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന കുറിപ്പിനൊപ്പമാണ് ഭാവനയ്ക്കൊപ്പമുള്ള ചിത്രം മന്ത്രി പങ്കുവെച്ചത്.
തിരുവനന്തപുരത്ത് നടന്ന വിരുന്നിൽ വെള്ളാപ്പള്ളി നടേശൻ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങി വിവിധ മതനേതാക്കള്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2022 – ല്‍ നടന്ന 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തതും ഭാവനയായിരുന്നു. ചൊവ്വാഴ്ച് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വെച്ച് നടന്ന സര്‍ക്കാരിന്റെ ക്രിസ്മസ് – പുതുവത്സര വിരുന്നിലായിരുന്നു നടി ഭാവന പങ്കെടുത്തത്.