കത്തോലിക്കാ സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച സ്പാനിഷ് നടിക്കെതിരെ പ്രതിഷേധം ശക്തം. നിയമനടപടികള്‍ വേണമെന്ന് വിവിധ ക്രൈസ്തവ കൂട്ടായ്മകള്‍
കത്തോലിക്കാ സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച സ്പാനിഷ് നടി സില്‍വിയ ഏപ്രിലിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
സഭയെ ഒരു 'തട്ടിക്കൂട്ട് സ്ഥാപനം' (ഇവശൃശിഴൗശീേ) എന്ന് വിശേഷിപ്പിച്ച നടിയുടെ പ്രസ്താവന ക്രൈസ്തവ വിശ്വാസികളെ ആഴത്തില്‍ മുറിപ്പെടുത്തിയതായും സഭയുടെ സേവനങ്ങളെ വിലകുറച്ചു കാണിക്കുന്നതാണെന്നും വിശ്വാസികള്‍ ചൂണ്ടിക്കാട്ടി.
ഒരു അഭിമുഖത്തിനിടെയാണ് സില്‍വിയ സഭയെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. സഭയെ പരിഹസിച്ചതിന് പുറമെ, ഇന്നത്തെ കാലത്ത് യുവജനങ്ങള്‍ കൂടുതല്‍ വിശ്വാസത്തിലേക്ക് മടങ്ങുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.
യുവാക്കള്‍ക്കിടയിലുള്ള ഈ മതപരമായ മാറ്റത്തെ അവര്‍ പുച്ഛത്തോടെയാണ് സംസാരിച്ചത്. സഭയെ ഒരു ചെറിയ സ്ഥാപനമായോ അല്ലെങ്കില്‍ പ്രാധാന്യമില്ലാത്ത ഒന്നായോ ചിത്രീകരിക്കാന്‍ അവര്‍ ഉപയോഗിച്ച വാക്ക് വലിയ വിവാദത്തിന് തിരികൊളുത്തി.
സഭയുടെ പവിത്രതയെയും ചരിത്രപരമായ പ്രാധാന്യത്തെയും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്ന് ക്രൈസ്തവ സംഘടനകള്‍ ആരോപിച്ചു.
നടിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആയിരക്കണക്കിന് വിശ്വാസികളാണ് രംഗത്തെത്തിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ദരിദ്രര്‍ക്കും രോഗികള്‍ക്കും അത്താണിയാകുന്നത് സഭയുടെ ചാരിറ്റി സ്ഥാപനങ്ങളാണ്.
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായി നിലകൊള്ളുന്ന സഭയെ 'തട്ടിക്കൂട്ട്' എന്ന് വിളിച്ച് അപമാനിച്ചത് പ്രതിഷേധാര്ഹമാണ് . സഭ നടത്തുന്ന വിദ്യാലയങ്ങളും ആശുപത്രികളും വഴി ലഭിക്കുന്ന സേവനങ്ങള്‍ ലോകത്തിന്റെ പുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്നു.
നൂറ്റാണ്ടുകളായി മനുഷ്യര്‍ക്ക് ആത്മീയ പ്രകാശവും ആശ്വാസവും നല്‍കുന്ന സഭയെ ഇത്തരം തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ കൊണ്ട് തളര്‍ത്താന്‍ കഴിയില്ല എന്നും ക്രൈസ്തവ കൂട്ടായ്മകള്‍ വ്യക്തമാക്കി. സഭയെയും വിശ്വാസത്തെയും അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ വേണമെന്ന് വിവിധ ക്രൈസ്തവ കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു.
കലയുടെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ പേരില്‍ വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് സ്പാനിഷ് ക്രൈസ്തവ നേതാക്കള്‍ വ്യക്തമാക്കി. നടി തന്റെ വാക്കുകള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.