ഇന്റര്‍നെറ്റ് ഇല്ലാതെ പ്രതിഷേധക്കാരുടെ ചാറ്റിങ്; ബിറ്റ് ചാറ്റ് ആപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രം
ബിറ്റ് ചാറ്റ് എന്ന മെസേജിങ് ആപ്പ് നീക്കം ചെയ്യാന്‍ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിന് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബിറ്റ് ചാറ്റ് പോലുള്ള ആപ്പുകളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
ബിറ്റ് ചാറ്റിന്റെ വിവിധ ആപ്പ് വേര്‍ഷനുകളിലേക്കുള്ള ഗിറ്റ്ഹബ്ബ് യുആര്‍എലുകള്‍ നീക്കം ചെയ്യാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
ഇതു സംബന്ധിച്ച ഉത്തരവ് ഗിറ്റ്ഹബ്ബിന് കൈമാറിയതായി ബിറ്റ് ചാറ്റ് സ്ഥാപകന്‍ ജാക്ക് ഡോര്‍സി വെളിപ്പെടുത്തി. ഉത്തരവിന്റെ പകര്‍പ്പും അദ്ദേഹം പുറത്തുവിട്ടു.
ഇന്ത്യന്‍ ഭരണകൂടം ബിറ്റ് ചാറ്റ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഇഷ്ടപ്പെടുന്നില്ല; അവര്‍ അത് നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന കുറിപ്പും അദ്ദേഹം എക്സില്‍ പങ്കുവെച്ചു.