ഗാസയിലെ കിന്റർഗാർട്ടൻ കുട്ടികളുടെ ബിരുദദാന ചടങ്ങിൽ പങ്കുചേർന്ന് പ്രമുഖ ക്രൈസ്തവ മേലധ്യക്ഷന്മാർ

 
ppp

​ഗാസയിലെ ജനങ്ങൾക്ക് പ്രത്യാശയും ആശ്വാസവും പകർന്നുനൽകിക്കൊണ്ട് കത്തോലിക്കാ ഓർത്തഡോക്സ് സഭകളുടെ പരമാധ്യക്ഷന്മാർ സംയുക്തമായി ഗാസ സന്ദർശിച്ചു. ഈ വേളയിൽ ലത്തീൻ പത്രിയാക്കിസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയും, ഗ്രീക്ക് ഓർത്തഡോക്സ് തിയോഫിലോസ് മൂന്നാമനും ലത്തീൻ പാത്രിയാർക്കേറ്റിന്റെ കീഴിലുള്ള ഒരു കിന്റർഗാർട്ടനിലെ 24 കുട്ടികളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

​”ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഈ കുഞ്ഞുങ്ങൾക്ക് ജീവിതത്തിന്റെ സൗന്ദര്യം വീണ്ടും അനുഭവിക്കാൻ സാധിക്കണം. ഗാസ എന്നാൽ വെറും യുദ്ധം മാത്രമല്ല അത് സ്നേഹവും ജീവിതത്തോടുള്ള ആഗ്രഹവും കൂടിയാണ്” കർദിനാൾ പിസബല്ല വൈകാരികമായി പ്രതികരിച്ചു.

​പ്രാർഥനയ്ക്കും വ്യക്തിപരമായ കൂടിക്കാഴ്ചകൾക്കും മുൻഗണന നൽകിയ ഈ യാത്രയിൽ ഓർഡർ ഓഫ് മാൾട്ടയുമായി സഹകരിച്ച് ആരംഭിച്ച പുതിയ ആരോഗ്യ ക്ലിനിക്കും നേതാക്കൾ ആശീർവദിച്ചു. തകർന്നടിഞ്ഞ ഗാസയിലെ ആരോഗ്യരംഗത്തിന് ഇതൊരു വലിയ ആശ്വാസമാകും.

കൂടാതെ ഗാസയിലെ അൽ – അസ്ഹർ സർവകലാശാല സന്ദർശിച്ച കർദിനാൾ മതസൗഹാർദത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും വിദ്യാർഥികളുമായി സംവദിച്ചു. ബോംബാക്രമണത്തേക്കാൾ അപകടകരമാണ് പരസ്പരമുള്ള വെറുപ്പെന്നും യുവജനങ്ങളാണ് ഗാസയെ പുനർനിർമ്മിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags

Share this story

From Around the Web