റോമില്‍ വന്‍ ജനപങ്കാളിത്തത്തോടെ പ്രൊ-ലൈഫ് മാര്‍ച്ച്
ഇറ്റലിയിലെ നിലവിലുള്ള ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ക്കെതിരെയും വരാനിരിക്കുന്ന കാരുണ്യവധം, ആത്മഹത്യാ സഹായം എന്നിവയ്ക്കുള്ള നിയമനിര്‍മ്മാണ നിര്‍ദേശങ്ങള്‍ക്കെതിരെയും റോമില്‍ വന്‍ ജനപങ്കാളിത്തത്തോടെ പ്രൊ-ലൈഫ് മാര്‍ച്ച് സംഘടിപ്പിച്ചു.
ജൂണ്‍ 13 ന് നടന്ന വാര്‍ഷിക 'ഷെലിയാമോ ദെല്ല വിത്ത' ( നമുക്ക് ജീവിതം തിരഞ്ഞെടുക്കാം ) മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്.
?പിയാസ്സ ദെല്ല റിപ്പബ്ലിക്കയില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ മനുഷ്യന്റെ അന്തസ്സും ജീവിക്കാനുള്ള അവകാശവും അതിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരെയും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ബാധിച്ചേക്കാവുന്ന പുതിയ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ റാലിയില്‍ ആശങ്ക ഉയര്‍ന്നു.
?1978 മുതല്‍ ഇറ്റലിയില്‍ നിലവിലുള്ള 194 നിയമപ്രകാരം 12 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേയമാണ്. ഇതിനെതിരെ ശക്തമായ നിലപാടാണ് പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്.
ജീവിക്കാനുള്ള അവകാശമാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറയെന്നും, യുവതലമുറ വിവാഹ ജീവിതത്തിലേക്കും കുടുംബം കെട്ടിപ്പടുക്കുന്നതിലേക്കും കടന്നുവരണമെന്നും മാര്‍ച്ചിന്റെ സംഘാടകരും പ്രമുഖ പ്രൊ-ലൈഫ് പ്രവര്‍ത്തകരും ആഹ്വാനം ചെയ്തു.