ചങ്ങനാശ്ശേരിയില്‍ പ്രോലൈഫ് ദിനാഘോഷം 28 ന്. സമ്മേളനത്തിന്റെ ലക്ഷ്യം ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക
ചങ്ങനാശ്ശേരി: ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്‍, കൃപ പ്രോലൈഫ് ഫേസ്, മാതൃവേദി, പിതൃവേദി, യുവദീപ്തി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരിയില്‍ പ്രോലൈഫ് ദിനാഘോഷം നടത്തുന്നു.
28 ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രോഗ്രാം. ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി കത്തീഡ്രല്‍ ദേവാലയത്തിലെ കബറിടപ്പള്ളിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഫാ. ലൂയിസ് വെള്ളാനിക്കല്‍, എബ്രാഹം പുത്തന്‍കളം എന്നിവര്‍ സന്ദേശം നല്‍കും.
വൈകുന്നേരം 4.45-ന് പെരുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് നടക്കുന്ന പ്രോലൈഫ് ദിന റാലി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. അജാതശിശു സ്മാരകത്തില്‍ ഫാ. ജോസഫ് പാറയ്ക്കല്‍ പുഷ്പാര്‍ച്ചന നടത്തും. പൊതുസമ്മേളനം മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ഫാ. ജോസഫ് പാറയ്ക്കല്‍ അധ്യക്ഷത വഹിക്കും. വൈകുന്നേര 6.30-ന് ഗര്‍ഭിണികള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ കൂട്ടായ്മയും 25-ന് പള്ളികളില്‍ മംഗളവാര്‍ത്ത തിരുനാള്‍ സന്ദേശത്തോടൊപ്പം പ്രോലൈഫ് പ്രതിജ്ഞയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫാ. ജോസഫ് പാറയ്ക്കല്‍ (ഡയറക്ടര്‍, ഫാമിലി അപ്പോസ്തലേറ്റ്), ഫാ. ജോണിക്കുട്ടി ഒറ്റക്കുന്നേല്‍, എബ്രാഹം പുത്തന്‍കളം (അതിരൂപത പ്രോലൈഫ് കോര്‍ഡിനേറ്റര്‍), റെജി ആഴാഞ്ചേരി (സെക്രട്ടറി) തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.