സിറിയയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടര്‍ന്നും ചർച്ചയാക്കും: യൂറോപ്യൻ പാർലമെന്‍റ് പ്രതിനിധി

 
Syria

ബ്രസ്സൽസ്: സിറിയയിലെ ക്രൈസ്തവര്‍ നേരിടുന്ന മാനുഷിക, സുരക്ഷ പ്രതിസന്ധികളെക്കുറിച്ച് യൂറോപ്യൻ പാർലമെന്റില്‍ തുടര്‍ന്നും ചർച്ച ചെയ്യുമെന്ന് പാർലമെന്‍റ് പ്രതിനിധി. ഏപ്രിൽ 22ന് ബ്രസ്സൽസിലെ യൂറോപ്യൻ പാർലമെന്റിൽ യൂറോപ്യൻ സിറിയക് യൂണിയന്റെ (ESU) സഹ-അധ്യക്ഷനായ ടോണി വെർജിലിയും യൂറോപ്യൻ പാർലമെന്റിലെ ഗ്രീക്ക് അംഗം ഡോ. ​​നിക്കോളാസ് ഫാരന്റോറിസും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വിഷയത്തിൽ പാർലമെന്ററി ശ്രമങ്ങൾ തുടരുവാന്‍ ധാരണയായി.

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ നിലവിലെ സ്ഥിതി കൂടിക്കാഴ്ചയില്‍ സമഗ്രമായി ചർച്ച ചെയ്തു. സിറിയയിലെ ക്രിസ്ത്യാനികൾ നേരിടുന്ന മാനുഷിക, സുരക്ഷ, മൗലികാവകാശ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിന്നു ചര്‍ച്ചകള്‍. മേഖലയിലെ ക്രിസ്ത്യൻ സാന്നിധ്യം സംരക്ഷിക്കേണ്ടതിന്റെയും മതസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തം എടുത്തുകാണിക്കേണ്ടതിന്റെയും പ്രാധാന്യം വെർജിലിയും ഫാരന്തോറിസും ചര്‍ച്ച ചെയ്തതായി ഇത് സംബന്ധിച്ച പ്രസ്താവനയിൽ പറയുന്നു.

യൂറോപ്യൻ പാർലമെന്റിനുള്ളിൽ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുടര്‍ന്നും ചര്‍ച്ചാവിഷയമാക്കാനും പ്രവർത്തിക്കാനും ക്രിസ്ത്യൻ സമൂഹങ്ങൾക്കുവേണ്ടി ശബ്ദമായി തുടരാനുമുള്ള തന്റെ സന്നദ്ധത യൂറോപ്യൻ പാർലമെന്റിലെ ഗ്രീക്ക് അംഗം ആവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത നേതാവാണ് ഡോ. ​​നിക്കോളാസ് ഫാരന്റോറിസ്.

Tags

Share this story

From Around the Web