പി പി ദിവ്യയ്ക്കെതിരായ അന്വേഷണം: 'സില്‍ക്കി'ല്‍ വിജിലന്‍സ് പരിശോധന, ഫയലുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. 'കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ' കമ്പനിക്ക് കരാര്‍ നല്കിയ പദ്ധതികളുമായി ബന്ധപ്പെട്ട് അഴീക്കലിലെ പൊതുമേഖലാസ്ഥാപനമായ 'സില്‍ക്കി'ല്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു.
സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘം ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു.
12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകളാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഇതിന്റെ തുടര്‍ച്ചയായാണ് സില്‍ക്കിലെ പരിശോധന. വിജിലന്‍സ് ഉത്തരമേഖലാ എസ്പിക്കാണ് അന്വേഷണച്ചുമതല.
പിപി ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കേ കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകള്‍ നല്‍കിയതിന് പിന്നില്‍ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലന്‍സ് നടപടി. ദിവ്യയുടെ ബിനാമി കമ്പനിയാണ് കാര്‍ട്ടണ്‍ ഇന്ത്യയെന്നും വഴിവിട്ട് ഈ കമ്പനിക്ക് കരാറുകള്‍ നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നും കാണിച്ച് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് വിജിലന്‍സിന് പരാതി നല്‍കിയത്.