പി.പി ദിവ്യക്കെതിരായ അന്വേഷണം: കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി വിജിലന്‍സ്, പ്രധാന ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ രേഖകള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞില്ല

 
p p divya


 
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി വിജിലന്‍സ്. പ്രധാന ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ രേഖകള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞില്ല. കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ ഡയറക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലും സില്‍ക്കിലും വിജിലന്‍സ് പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യയിലും പരിശോധന നടത്തിയത്. വളരെ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ നീക്കം. ഇതിനുശേഷമായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കുക. വരുംദിവസങ്ങളില്‍ പി.പി ദിവ്യയുടെയും പരാതിക്കാരുടെയും അടക്കം മൊഴിയെടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെന്‍ഡര്‍ ഇല്ലാതെ 'കാര്‍ട്ടണ്‍ അലൈന്‍സ് ഇന്ത്യ' എന്ന സ്വകാര്യ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയെന്നതാണ് പ്രധാന ആരോപണം. ഈ പി.പി. ദിവ്യയുടെ ബിനാമിയാണ് കമ്പനിയെന്നും പരാതിയുണ്ട്.

Tags

Share this story

From Around the Web