പ്രിയദര്‍ശിനി യാത്ര നൂറാം ദിവസത്തിലേക്ക്; കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ 60% വര്‍ധനവ്!

 
PRIYADARSHINI


തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി യാത്രാ പദ്ധതി നാളെ (സെപ്റ്റംബര്‍ 22) നൂറ് ദിവസങ്ങള്‍ പിന്നിടുന്നു. സ്ത്രീകളുടെ യാത്രാച്ചെലവ് ലഘൂകരിക്കാനും പൊതുഗതാഗതത്തിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാനുമായി 2026 ജൂണ്‍ 15-നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.

പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളെ ആശ്രയിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 60 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റ് അത്യാവശ്യ യാത്രകള്‍ക്കും ദിവസേന കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി വലിയൊരു സാമ്പത്തിക ആശ്വാസമായി മാറി.


സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് പ്രിയദര്‍ശിനി യാത്ര കരുത്തേകുന്നുണ്ട്. പദ്ധതിയുടെ നൂറാം ദിനത്തില്‍ എത്തുമ്പോള്‍, കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കാനും ഒപ്പം സ്ത്രീ സൗഹൃദ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോര്‍പ്പറേഷന്‍.

Tags

Share this story

From Around the Web