പ്രിയദർശിനി വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
Sep 11, 2026, 20:40 IST
കൊല്ലം: കെ.എസ്.ആർ.ടി.സി. ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ പിടികൂടി. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന ഇയാൾ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു ചെയ്തു.
ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരോടും പ്രതി മോശമായി പെരുമാറുകയും അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് കൊല്ലം ഈസ്റ്റ് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.