പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി.പി. ജോണ്‍
Jun 26, 2026, 01:25 IST
ഡല്‍ഹി: പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഒരു കിലോമീറ്ററിന് 55 രൂപ വീതം നല്‍കിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി. ശമ്പളവും, പെന്‍ഷനും മുടങ്ങാതെ നല്‍കും. ഓര്‍ഡിനറി ബസുകളുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴുള്ളത് പോലെ പോകട്ടെയെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.