'പ്രിയദര്‍ശിനി' പദ്ധതിയില്‍ മലപ്പുറത്ത് വന്‍ കുതിപ്പ്. ഒരു മാസത്തിനിടെ യാത്ര ചെയ്തത് 9 ലക്ഷത്തിലേറെ വനിതകള്‍

 
priyadarshini


മലപ്പുറം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വന്‍ വിജയമാകുന്നു. 

പദ്ധതി ആരംഭിച്ച് ആദ്യത്തെ ഒരു മാസം (ജൂണ്‍ 15 മുതല്‍ ജൂലൈ 14 വരെ) പിന്നിടുമ്പോള്‍ ജില്ലയിലെ യാത്രാക്കണക്കുകളിലും 'സീറോ ടിക്കറ്റ്' വരുമാനത്തിലും പെരിന്തല്‍മണ്ണ ഡിപ്പോ ഒന്നാമതെത്തി. 

ദീര്‍ഘദൂര ടൗണ്‍-ടു-ടൗണ്‍ സര്‍വീസുകള്‍ കൂടുതലുള്ളതാണ് പെരിന്തല്‍മണ്ണയ്ക്ക് ഈ വലിയ നേട്ടം സമ്മാനിച്ചത്.

ജില്ലയിലാകെ 9.11 ലക്ഷം വനിതകളാണ് ഒരു മാസത്തിനിടെ പദ്ധതി പ്രയോജനപ്പെടുത്തിയത്. ഇതിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട ആകെ 'സീറോ ടിക്കറ്റ്' വരുമാനം 2.9 കോടി രൂപയാണ്. 

യാത്രക്കാരുടെ എണ്ണത്തില്‍ പെരിന്തല്‍മണ്ണയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് പൊന്നാനി ഡിപ്പോയാണെങ്കിലും, സീടിക്കറ്റ് വരുമാനക്കണക്കില്‍ മലപ്പുറം ഡിപ്പോയാണ് രണ്ടാമത്. ദീര്‍ഘദൂര സര്‍വീസുകള്‍ കൂടുതല്‍ ഓടുന്ന ഡിപ്പോകളില്‍ സ്വാഭാവികമായും വരുമാനക്കണക്കും വര്‍ദ്ധിക്കുന്നു എന്നാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്.

Tags

Share this story

From Around the Web