പ്രിയദര്‍ശിനി സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്നു. പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ബുധനാഴ്ച  പ്രതിഷേധിക്കുന്നു
 

 
bus

കോട്ടയം : പ്രിയദർശിനി സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ തകർക്കുന്നു. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ ആവുന്നില്ല.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ബുധനാഴ്ച സർവീസ് നിർത്തി പ്രതിഷേധിക്കുന്നു. 

21 ദിവസം കൊണ്ട് 43 കോടി രൂപയുടെ നഷ്ടമാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടായത്. ബസുകളുടെ അറ്റകുറ്റപ്പണി, ഇന്ധന വില വർധന, ഇൻഷുറൻസ് എന്നിവയ്ക്ക് വലിയ തുക മാറ്റിവയ്ക്കണം. 

പല റൂട്ടുകളിലും സർവീസ് നടത്തുന്ന ബസുകൾക്ക് ദിവസേന 2000 രൂപ മുതൽ 6000 രൂപവരെ നഷ്ടം ഉണ്ടാകുന്നു എന്നും ബസ്  ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ചൂണ്ടിക്കാട്ടിയാണു പണിമുടക്ക്.

കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ മൂലം സ്വകാര്യ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് സ്വകാര്യ ബസ് ഉടമകൾ നേരിടുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

പ്രിയദർശിനി യാത്രയെ അസോസിയേഷൻ സ്വാഗതം ചെയ്യുന്നു. അതേസമയം സ്വകാര്യ ബസ് വ്യവസായത്തെ കൂടി നിലനിർത്താൻ സർക്കാർ സഹായം നൽകണം എന്നും ഉടമകൾ ആവശ്യപ്പെടുന്നു.

വിവിധ ജില്ലകളിൽ സ്വകാര്യ ബസുടമകളും തൊഴിലാളികളും 8ന് സർവീസ് നിർത്തി കലക്ടറേറ്റിലേക്കു മാർച്ച് നടത്തും. ഉടമകളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കും

Tags

Share this story

From Around the Web