പ്രിയദർശിനി സൗജന്യയാത്ര: സ്വകാര്യ ബസുകൾ പണിമുടക്കും

 
26262

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ നടത്തുമെന്ന് ഉടമകളുടെ സംഘടനകൾ അറിയിച്ചു.

 പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

 അതേസമയം കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

മിനിമം ചാർജ് 20 രൂപയായും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 10 രൂപയായും വർധിപ്പിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

Tags

Share this story

From Around the Web