പ്രിയദര്‍ശിനി ബസില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് സസ്‌പെന്‍ഷനിലായ കണ്ടക്ടര്‍,പെണ്‍കുട്ടികള്‍ മറ്റ് യാത്രക്കാരുമായാണ് പ്രശ്‌നമുണ്ടാക്കിയതെന്നും തന്നോട് തര്‍ക്കമുണ്ടായിട്ടില്ലെന്നും മഹേഷ്

 
priyadarshini

കൊച്ചി: പ്രിയദര്‍ശിനി ബസില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മഹേഷ്. മുടിവെട്ടിയതിനാല്‍ പെണ്‍കുട്ടിയാണെന്ന് മനസിലായില്ലെന്നും തിരിച്ചറിഞ്ഞ ഉടന്‍ ടിക്കറ്റ് തിരികെ വാങ്ങി സീറോ ടിക്കറ്റ് നല്‍കിയെന്നും മഹേഷ്  പറഞ്ഞു.

പെണ്‍കുട്ടികള്‍ മറ്റ് യാത്രക്കാരുമായാണ് പ്രശ്‌നമുണ്ടാക്കിയതെന്നും തന്നോട് തര്‍ക്കമുണ്ടായിട്ടില്ലെന്നും മഹേഷ് വ്യക്തമാക്കി. സംഭവത്തില്‍ തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എറണാകുളം പറവൂരില്‍ പ്രിയദര്‍ശിനി ബസില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് കണ്ടക്ടറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.


 

Tags

Share this story

From Around the Web