സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്; കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധം

 
bus

തിരുവനന്തപുരം : സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം സാരമായി കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി.

 ഇന്ന് കാസർകോട് ജില്ലയിലെ സൂചനാ പണിമുടക്ക് പൂര്‍ണമായിരുന്നു. കാസർകോട് ജില്ലയിലെ 450 ൽ അധികം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ യാത്രക്കാർ ദുരിതത്തിൽ ആയി. വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കാളികളായി.

ഒഴിഞ്ഞ ബസുമായി അണങ്കൂരിൽ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് ആവശ്യം.

Tags

Share this story

From Around the Web