ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന; കേരളത്തിന് എയിംസ് ഉടനുണ്ടാകില്ലെന്ന് സൂചനയുമായി കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിന് എയിംസ് ഉടന്‍ ഉണ്ടാകില്ലെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന വാദവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍, ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോയെന്ന് ചോദ്യം ഹൈക്കോടതി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കേരളം ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഞലമറ അഹീെ വന്ദേമാതരത്തിനെതിരായ നീക്കം; കേന്ദ്ര സര്‍വകലാശാലയിലെ പ്രതിഷേധത്തിന് പിന്നില്‍ പ്രത്യേക അജണ്ടയെന്ന് ഗവര്‍ണര്‍
അതേസമയം, ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോയെന്ന് ഹൈക്കോടതി തിരിച്ചുചോദിച്ചു. എങ്ങനെയാണ് ദില്ലിയില്‍ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും ചീഫ് ജസി്റ്റിസ് ചോദിച്ചു. കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ട്.
കേരളത്തിന് ഇത് ആവശ്യമില്ലെന്ന് അര്‍ത്ഥമാക്കരുത്. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രികളിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.