സുഡാൻ പ്രധാനമന്ത്രി പാപ്പായെ സന്ദർശിച്ചു

 
Sudan

2025 മെയ് 31 ന്, സുഡാൻ രാജ്യത്തിൻറെ പ്രധാന മന്ത്രിയായി ചുമതലയേറ്റ കാമിൽ എൽ-തയേബ് ഇദ്രിസ് അബ്ദുൽഹാഫിസിനെ, ലിയോ പതിനാലാമൻ പാപ്പാ, മെയ് മാസം പതിനൊന്നാം തീയതി വത്തിക്കാനിൽ സ്വീകരിച്ചു, കൂടിക്കാഴ്ച്ച നടത്തി.

തുടർന്ന്, പ്രധാനമന്ത്രി,  വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ  പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള വത്തിക്കാൻ ഉപകാര്യദർശി,  മോൺസിഞ്ഞോർ മിഹൈത ബ്ലാജ് എന്നിവരുമായി സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി.

സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നടന്ന സംഭാഷണങ്ങൾ സൗഹാർദ്ദപരവും,  പരിശുദ്ധ സിംഹാസനവും സുഡാനും തമ്മിലുള്ള നല്ല ബന്ധത്തെ എടുത്തുപറഞ്ഞുവെന്നും, പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

കഴിഞ്ഞ മൂന്ന് വർഷമായി യുദ്ധത്താൽ തകർന്ന സുഡാനെ ബാധിച്ചുകൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ചും, രാജ്യത്തിന്റെ നന്മയ്ക്കായി പ്രാദേശിക സഭ നൽകുന്ന ഗണ്യമായ സംഭാവനകളെക്കുറിച്ചും ചർച്ചയിൽ എടുത്തുപറഞ്ഞു.

സംഘർഷം അവസാനിപ്പിക്കാനും,  കൂട്ടായ്മയിൽ സമാധാനം സ്ഥാപിക്കാനും ലക്ഷ്യമിട്ടുകൊണ്ട്,  വെടിനിർത്തൽ കൈവരിക്കേണ്ടതിന്റെയും ജനങ്ങൾക്ക് സഹായം നൽകേണ്ടതിന്റെയും പ്രാധാന്യവും,  സുഡാൻ രാജ്യത്തിലെ  എല്ലാ കക്ഷികൾക്കിടയിലും ആത്മാർത്ഥമായ സംഭാഷണം ആരംഭിക്കേണ്ടതിന്റെയും അടിയന്തര ആവശ്യവും ചർച്ചയിൽ എടുത്തുപറയപ്പെട്ടുവെന്നു, പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

Tags

Share this story

From Around the Web