ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ വിവാദവും അശ്ലീലകരവുമായ പരാമര്‍ശവുമായി എ.ഐ.എം.ഐ.എം ദേശീയ വക്താവ് 

 
varis

ഡല്‍ഹി: ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാനുള്ള പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ നീക്കത്തിനെതിരെ വിവാദവും അശ്ലീലകരവുമായ പരാമര്‍ശവുമായി എ.ഐ.എം.ഐ.എം ദേശീയ വക്താവ് വാരിസ് പത്താന്‍. 

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ബുര്‍ഖയും നിഖാബും ധരിക്കുന്നതിനെ എതിര്‍ക്കുന്ന മെലോണി, സ്ത്രീകള്‍ ബിപിക്കിനിയും അടിവസ്ത്രങ്ങളും മാത്രം ധരിച്ച് പുറത്തിറങ്ങുന്നതിനാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നതെന്നായിരുന്നു വാരിസ് പത്താന്റെ പരാമര്‍ശം.

ഇറ്റലിയിലെ സ്‌കൂളുകളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും, മുഖം മൂടുന്ന വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ മെലോണി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് പത്താന്റെ രൂക്ഷവിമര്‍ശനം. 

മെലോണിയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പുതിയ സംയോജന നയങ്ങളെയും കടന്നാക്രമിച്ച പത്താന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നിലപാടുകള്‍ തികച്ചും നാണമില്ലാത്തതാണെന്നും ആരോപിച്ചു. 

തങ്ങളുടെ പാര്‍ട്ടിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മെലോണി പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. കുടിയേറ്റവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നയരൂപീകരണത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web